ചെറുതോണി:വാഴത്തോപ്പ് ഗ്രാമ പഞ്ചായത്തിൽ അക്രഡിറ്റ് ഓവർസിയർ പാലിയേറ്റീവ് നഴ്സ് എന്നീ തസ്തികകളിലേയ്ക്ക് നിശ്ചിതയോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അക്രഡിറ്റ് ഓവർസിയർ, മൂന്നുവർഷ പോളിടെക്നിക് ഡിപ്ലോമ, രണ്ടുവർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഡിപ്ലോമ എന്നിവയുള്ളവരും പാലിയേറ്റീവ് നഴ്സിന് ഓക്സിലറി നഴ്സിംഗ് ആന്റ് മിഡ്വൈഫറി, ജനറൽ നഴ്സിംഗ് ആന്റ് മിഡ്വൈഫറി, ബി.എസ്.എസി നഴ്സിംഗ് എന്നിവയുള്ളവർ ബദധനാഴ്ച്ച വൈകിട്ട് അഞ്ചിന് മുമ്പായി അപേക്ഷ നൽകണം. വാഴത്തോപ്പ് പഞ്ചായത്തിൽ താമസമുള്ളവർക്ക് മുൻഗണന നൽകുമെന്ന് സെക്രട്ടറി അറിയിച്ചു.