തൊടുപുഴ : മങ്ങാട്ടുകവല നൃത്താഞ്ജലി സംഘടിപ്പിക്കുന്ന 16​ാമത് സംഗീത നൃത്തോത്സവംനാളെ ഉച്ചകഴിഞ്ഞ് 3 ന് കൃഷ്ണതീർത്ഥം ഓഡിറ്റോറിയത്തിൽ നടക്കും. ഡയറക്ടർ സുനിൽ കുമാർ അദ്ധ്യക്ഷത വഹിക്കും. മുനിസിപ്പൽ ചെയർപേഴ്സൺ പ്രൊഫ. ജെസി ആന്റണി ഉദ്ഘാടനം ചെയ്യും. സീരിയൽ ആർട്ടിസ്റ്റ് അജയ് തോമസ് ,​ സരിത സുനിൽ,​ സജീഷ് വി.എം എന്നിവർ സംസാരിക്കും.