ഉടുമ്പന്നൂർ :എസ്.എൻ.ഡി.പി യോഗം ഉടുമ്പന്നൂർ ശാഖാ യോഗത്തിലെ ഗുരുദക്ഷിണ കുടുംബയോഗത്തിന്റെ 121-ാ മത് യോഗം നാളെ ഉച്ചക്ക് 2 മുതൽ ശാഖാ സെക്രട്ടറി പി. കെ. രാമചന്ദ്രൻ പുളിവേലിൽന്റെ വസതിയിൽ നടക്കും. ശാഖാ പ്രസിഡന്റ് പി.ടി. ഷിബുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ശാഖാ സെക്രട്ടറി പി. കെ. രാമചന്ദ്രൻ , വൈസ് പ്രസിഡന്റ് പി. ജി. മുരളീധരൻ, വനിതാ സംഘം പ്രസിഡന്റ് വത്സമ്മ സുകുമാരൻ, സെക്രട്ടറി ശ്രീമോൾ ഷിജു, എംപ്ലോയീസ് ഫോറം താലൂക്ക് സെക്രട്ടറി അജിമോൻ, യൂണിയൻ കൗൺസിലർ ഗിരിജാ ശിവൻ, ശാഖാ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, വനിതാസംഘത്തിന്റെയും മറ്റ് പോഷകസംഘടന കളുടെയും ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.