മണക്കാട്: പുതുവത്സരം റസിഡന്റ്‌സ് അസോസിയേഷൻ ഒമ്പതാമത് വാർഷികം ഇന്ന് വൈകിട്ട് അഞ്ചിന് അമരംകാവ് മണക്കാട്ട് പള്ളി റോഡിൽ പണ്ടാരികുന്നത്ത് നടക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ജെ.എസ്‌. ജോൺ അദ്ധ്യക്ഷത വഹിക്കും. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ പ്രൊഫ. ജോസഫ് അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തും. മുനിസിപ്പൽ കൗൺസിലർ ആർ. അജി, പഞ്ചായത്തംഗം ഉഷാകുമാരി സന്തോഷ്, പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം.എൻ. സുരേഷ്, എൻ. രവീന്ദ്രൻ എന്നിവർ പ്രസംഗിക്കും. വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടാകും.