തൊടുപുഴ: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപെട്ട് തൊടുപുഴയിൽ വിവിധ വനിതാ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്താൻ തീരുമാനിച്ചു. വ്യാഴാഴ്ച്ച രാവിലെ 10:30ന് മങ്ങാട്ടു കവലയിൽ നിന്നും ഗാന്ധി സ്‌ക്വയറിലേക്ക് പ്രതിഷേധ പ്രകടനം നടത്തും. പ്രകടനത്തിൽ മത രാഷ്ടീയ സംഘടനാ കക്ഷി ഭേതമന്യേ എല്ലാ വനിതകളും പങ്കെടുക്കാൻ യോഗം ആഹ്വാനം ചെയ്തു .വിവിധ സംഘടനാ പ്രതിനിധികൾ സമാപന യോഗത്തിൽ സംസാരിക്കും.