തൊടുപുഴ: പൗരത്വനിയമ ഭേദഗതിക്കെതിരെ തൊടുപുഴ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തും. ആറിന് വൈകിട്ട് നാലിന് ഗാന്ധി സ്ക്വയറിൽ നടക്കുന്ന സായാഹ്ന ധർണ മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ മുഖ്യപ്രഭാഷണം നടത്തും. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുരേഷ് രാജു അദ്ധ്യക്ഷത വഹിക്കും. യു.ഡി.എഫ് ജില്ലാ ചെയർമാൻ എസ്. അശോകൻ, കെ.പി.സി.സി നിർവാഹകസമിതി അംഗങ്ങളായ റോയി കെ. പൗലോസ്, സി.പി. മാത്യു എന്നിവർ പങ്കെടുക്കും.