ഇടുക്കി : രാജീവ്ഗാന്ധി പഞ്ചായത്തിരാജ് സമിതി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഏകദിന ശില്പശാലയുടെ ഉദ്ഘാടനം ഡി. സി. സി പ്രസിഡന്റ് അഡ്വ: ഇബ്രാഹിംകുട്ടി കല്ലാർ നിർവ്വഹിച്ചു.ട്രഷറികൾ അടച്ചുപൂട്ടുന്ന സ്ഥിതിയിലാണ്. ഇതുമൂലം വികസന പ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്നും കേരള സർക്കാർ ത്രിതല പഞ്ചായത്ത് സമിതികൾക്ക് നൽകുന്ന ഗ്രാന്റ് പൂർണ്ണമായും പഞ്ചായത്തുകൾക്ക് നൽകാനുള്ള നടപടി സ്വീകരിക്കണമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത അഡ്വ: ഡീൻ കുര്യാക്കോസ് എം. പി. ആവശ്യപ്പെട്ടു. യോഗത്തിൽ രാജീവ്ഗാന്ധി പഞ്ചായത്തീരാജ് ജില്ലാ ചെയർമാൻ സി.കെ.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. എക്സിക്യുട്ടീവ് അംഗം അഡ്വ: ജോയി തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, കട്ടപ്പന മുൻസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴി, ഡി.സി.സി. ഭാരവാഹികളായ റഷീദ് കുമളി, എൻ.പുരുഷോത്തമൻ, അഗസ്റ്റ്യൻ, എം.ഡി.അർജുനൻ, എ.പി.ഉസ്മാൻ, ജോണി കുളമ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.