അടിമാലി: അടിമാലി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിന്റെ പരിധിയിലുള്ള നാലാം ക്ലാസിൽ പഠിക്കുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് സ്‌കോളർഷിപ്പിനുള്ള എഴുത്ത് പരീക്ഷ മാർച്ച് ഏഴ് ഉച്ചക്ക് രണ്ട് മുതൽ നാല് വരെ നടക്കും. വാർഷിക വരുമാനം 50,000 രൂപയിൽ കവിയാത്ത പട്ടികവർഗ്ഗ വിദ്യാർത്ഥികൾ ഫെബ്രുവരി 5ന് മുമ്പ് അടിമാലി, മൂന്നാർ, മറയൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ 04864 224399.