accident
എഴുകുംവയലിൽ അപകടത്തിൽപ്പെട്ട കാർ.

കട്ടപ്പന: നിയന്ത്രണംവിട്ട കാർ പോസ്റ്റിലിടിച്ച് റോഡിൽ തലകീഴായി മറിഞ്ഞു. വാഹനമോടിച്ചിരുന്ന ഫാ. വിൻസെന്റ് വാളിപ്ലാക്കൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് എഴുകുംവയലിലാണ് അപകടം. എഴുകുംവയൽ നിത്യസഹായമാതാ പള്ളിയിൽ നടന്ന പൗരോഹിത്യ സ്വീകരണത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്നു വൈദികൻ. നാട്ടുകാർ ഓടിയെത്തിയപ്പോഴേയ്ക്കും ഫാ. വിൻസെന്റ് വാഹനത്തിനുള്ളിൽ നിന്നു പുറത്തിറങ്ങിയിരുന്നു. പിന്നീട് മറ്റൊരു വാഹനത്തിൽ പള്ളിയിലേക്കു പോയി.