തൊടുപുഴ : കുമാരമംഗലത്ത് ഏഴു വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അമ്മയ്‌ക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുക്കാൻ നിർദേശം. തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാൻ ഉത്തരവിട്ടത്. ആഡ്ലി സോഷ്യൽ ഫൗണ്ടേഷൻ എന്ന സംഘടന നൽകിയ ഹർജിയിലാണ് നടപടി. കുറ്റവാളിയെ സംരക്ഷിക്കാൻ ശ്രമിച്ചതിനും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും കേസുണ്ടായിരുന്ന യുവതിയ്‌ക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരംകൂടി കേസെടുക്കും. മാർച്ച് മാസം മുട്ടം ജുവനൈൽ കോടതിയിൽ യുവതി ഹാജരാകണം.
2019 മാർച്ച് 28 ന് കുമാരമംഗലത്തെ വാടക വീട്ടിലായിരുന്നു ഏഴുവസയുകാരനെതിരെ അതി ക്രൂരമായ അക്രമം നടത്തിയത് . ഉറക്കത്തിനിടെ സോഫയിൽ മൂത്രമൊഴിച്ചതിതിന് അമ്മയുടെ സാന്നിദ്ധ്യത്തിൽ സുഹൃത്തായ അരുൺ ആനന്ദിന്റെ ക്രൂരമർദനം.