kk
ചികിത്സയ്ക്കു മുൻപും ചികിത്സയ്ക്കു ശേഷവും

തൊടുപുഴ: 98 കാരന്റെ പിത്താശയത്തിലും പിത്താശയക്കുഴലിലും കണ്ടെത്തിയ കല്ലുകൾ നീക്കം ചെയ്തു.വാഴക്കുളം കാവന സ്വദേശിയെ പനി, വിറയൽ, മഞ്ഞപ്പിത്തം, കുളിര്, ചൊറിച്ചിൽ എന്നീ അസ്വസ്ഥകളുമായി അത്യാസന്ന നിലയിൽ തൊടുപുഴ ചാഴികാട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെത്തുടർന്ന് നടന്ന പരിശോധനയിലാണ് കല്ലുകൾ കണ്ടെത്തിയത്. ഇ.ആർ.സി.പി. എന്ന നൂതന ചികിത്സാരീതിയിലൂടെ ഈ കല്ലുകൾ നീക്കം ചെയ്തു.. സാധാരണ 98-ാമത്തെ വയസ്സിൽ ഈ ചികിത്സ അപൂർവ്വങ്ങളിൽ അപൂർവ്വമായിമാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ. ചാഴികാട്ട് ഹോസ്പിറ്റലിലെ ഗ്യാസ്‌ട്രോഎന്ററോളജി വിദഗ്ദ്ധൻ ഡോ. മാത്യൂസ് ജെ. ചൂരക്കന്റെ നേതൃത്വത്തിൽ നടന്ന ചികിത്സയിൽ, അനസ്‌തേഷ്യാ വിഭാഗത്തിലെ ഡോ. രഞ്ജിത്ത് എൻഡോസ്‌കോപ്പി ടെക്നീഷ്യൻസ് ഉണ്ണിക്കുട്ടൻ, രഞ്ജിത്ത്, ജയലക്ഷ്മി എന്നിവർ പങ്കെടുത്തു.