deen
കേരള സ്റ്റേറ്റ് ഗവ.ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസ്സോസിയേഷൻ 37ാം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ടു നടന്ന മാധ്യമ സെമിനാർ .അഡ്വ: ഡീൻ കുര്യാക്കോസ് എം.പിഉദ്ഘാടനം ചെയ്യുന്നു.

തൊടുപുഴ: ആർദ്രം പദ്ധതിയിൽ ആയുർവേദത്തെ ഉൾപ്പെടുത്തേണ്ടതിന്റെ അനിവാര്യതയുമായി മാധ്യമ സെമിനാർ തൊടുപുഴയിൽ നടന്നു. കേരള സ്റ്റേറ്റ് ഗവ.ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസ്സോസിയേഷൻ 37ാം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ടു നടന്ന മാധ്യമ സെമിനാറിലാണ് ഈ ആവശ്യം ഉയർന്നു വന്നത്. ' സ്വീകാര്യതയേറുന്ന ആയുർവേദത്തിന് അനിവാര്യമായ പദ്ധതികൾ ' എന്ന വിഷയത്തിൽ നടന്ന സെമിനാർ .അഡ്വ: ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു.അസ്സോസിയേഷൻ മദ്ധ്യ മേഖല ചെയർമാൻ ഡോ. എ. പി. ഹസ്സൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മറ്റിയംഗം ഡോ: കെ.സ്.വിഷ്ണു നമ്പൂതിരി, ആന്റണി മുനിയറ, ആഷ തോമസ് എന്നിവർ വിഷയാവതരണം നടത്തി.സ്വാഗത സംഘം ചെയർമാൻ ഡോ: എം.എസ്.നൗഷാദ്, എം.ബിലീന,അഷ്രഫ് വട്ടപ്പാറ ,ജോയി കിഴക്കേൽ, എയ്ഞ്ചൽ അടിമാലി,ഡോ: ആർ.രാമഭദ്രൻ , ഡോ: വി.ജി.ജയരാജ്,ഡോ: ജി രാജശേഖരൻ , ഡോ: എസ്.ഷൈൻ എന്നിവർ സംസാരിച്ചു.