ചെറുതോണി: കർഷക സമൂഹത്തിനുവേണ്ടി പോരാടിയ ജനനേതാവായിരുന്നു വി.ടി. സെബാസ്റ്റ്യനെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ അഡ്വ. കെ. ഫ്രാൻസീസ് ജോർജ് പറഞ്ഞു. അവിഭക്ത കേരളാ കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായിരുന്ന വി.ടി. സെബാസ്റ്റ്യന്റെ അഞ്ചാം ചരമവാർഷിക ദിനത്തിൽ ചെറുതോണിയിൽ കൂടിയ ജനാധിപത്യകേരള കോൺഗ്രസ് നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ഡെപ്യൂട്ടി ചെയർമാൻ പി.സി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എമാരായ ആന്റണി രാജു, മാത്യു സ്റ്റീഫൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. പോളി, സംസ്ഥാന സെക്രട്ടറിമാരായ ആന്റണി ആലഞ്ചേരി, ജോർജ് അഗസ്റ്റിൻ, ബേബി പതിപ്പള്ളി, കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, വി.എ. ഉലഹന്നാൻ, സാജു പട്ടരുമഠം, സി.ടി. ഫ്രാൻസീസ്, എം.കെ. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.