jessy

തൊടുപുഴ: മാർച്ചിൽ നടക്കാനിരിക്കുന്ന ഹയർ സെക്കന്ററി എസ്. എസ്. എൽ. സി പരീക്ഷകൾലയിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എയ്ഡഡ് ഹയർ സെക്കന്ററി ടീച്ചേർസ് അസോസിയേഷൻ ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം മുൻസിപ്പൽ ചെയർപേഴ്സൺ പ്രൊഫ. ജെസ്സി ആന്റണി ഉദ്ഘാടനം ചെയ്തു. തുടുപുഴ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് ജാഫർ ഖാൻ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ 'ടീച്ചർ ഓഫ് ദി ഇയർ അവാർഡ്' കരിംകുന്നം സെന്റ് അഗസ്റ്റിൻ ഹയർ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽ യു കെ സ്റ്റീഫന് സമ്മാനിച്ചു.ജില്ലാ പ്രസിഡന്റ് ജെയ്സൻ മാത്യു അദ്ധ്യക്ഷത വഹിച്ചു, സെക്രട്ടറി ഷിജു കെ ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു.. സംസ്ഥാന സെക്രട്ടറി കെ എ വർഗീസ് വിരമിക്കുന്നവർക്ക് പുരസ്‌കാരങ്ങൾ നൽകി.മോനിച്ചൻ മാത്യു, സണ്ണി കൂട്ടുങ്കൽ, അനിൽ കുമാരമംഗലം, സോയി തോമസ് ,ടോജി തോമസ്, ഫ്രാൻസിസ് തോട്ടത്തിൽ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.