തൊടുപുഴ: ഇടവെട്ടി പഞ്ചായത്തിൽ ശാസ്താംപാറയിൽ കേരള പുലയർ മഹാസഭയുടെ പുതിയ ശാഖ പ്രവർത്തനം ആരംഭിച്ചു.മുരളികവലയിൽ നിന്നും നിരവധി പ്രവർത്തകർ അണിനിരന്ന പ്രകടനം ശാസ്താംപാറ ശബരീനന്ദനം ഓഡിറ്റോറിയത്തിൽ എത്തിയ ശേഷം പതാക ഉയർത്തലോടെ തുടക്കം കുറിച്ച സമ്മേളനം കെ.പി.എം.എസ് ജില്ലാ സെക്രട്ടറി ടി.എ ബാബു ഉദ്ഘാടനം ചെയ്തു.ശാഖാ കൺവീനർ രതീഷ്‌കൃഷ്ണൻ അദ്ധ്യക്ഷനായി. താലൂക്ക് യൂണിയൻ സെക്രട്ടറി സുരേഷ് കണ്ണൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ നേതാക്കളായ പി.ഒ.കുഞ്ഞപ്പൻ, അനീഷ് പി.കെ., മനോജ് കെ.കെ., മനുപ്രസാദ്, വത്സമോഹൻ, വിലാസിനി ശ്രീധരൻ, കിഷോർ കുമാർ, രാജേഷ് എ.ഡി. തുടങ്ങിയവർ സംസാരിച്ചു.