ചെറുതോണി: എസ്.എൻ.ഡി.പി യോഗം കിളിയാർകണ്ടം ശാഖയുടെ സംയുക്ത കുടുംബയോഗ വാർഷികം വെൽകം 2020 നടന്നു. എസ്.എൻ ആഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ യൂണിയൻ കൗൺസിലർ കെ.എസ്. ജിസ് അധ്യക്ഷത വഹിച്ചു. കുടുംബ സംഗമം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്തു. കിളിയാറ്കണ്ടം ശ്രീധർമ്മശാസ്താ ക്ഷേത്രം മേൽശാന്തി അരുൺ ശാന്തി അനുഗ്രഹ പ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി വി.കെ സജികുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കുടുംബയോഗ ഭാരവാഹികൾക്ക് യോഗത്തിൽ സ്വീകരണം നൽകി. 'മാതാപിതാക്കളും കുട്ടികളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ" എന്ന വിഷയത്തിൽ അബ്ദുൾ സലാം പ്രഭാഷണം നടത്തി. ഷീല സുധൻ, മഞ്ചു ബിനോയി, സജീവ് സജി, ബിന്ദു മധു എന്നിവർ പ്രസംഗിച്ചു. ശാഖാ പ്രസിഡന്റ് കെ.കെ. സന്തോഷ് സ്വാഗതവും വൈസ് പ്രസിഡന്റ് സജീവൻ ചെരുവിൽ നന്ദിയും പറഞ്ഞു.