മറയൂർ: മറയൂർ ചന്ദന 'ഈ ലേലം നാളെയും മറ്റന്നാളുമായി നടക്കും. നാല് ഘട്ടങ്ങളിലായി നടക്കുന്ന ലേലത്തിന് . 17 വിഭാഗങ്ങളിൽ 237 ലോട്ടുകളിലായി 71.953 ടൺ ചന്ദനം സജ്ജമായിട്ടുണ്ട്.. 200 കോടി രൂപയിലധികം വിലമതിക്കുന്ന 120 ടൺ ചന്ദനം ചെത്തിയൊരുക്കിയിട്ടുണ്ടെങ്കിലും 72 ടൺ മാത്രമാണ് ലേലത്തിൽ വച്ചിട്ടുള്ളത്. ചന്ദനത്തടി വിഭാഗങ്ങളിൽ ക്ലാസ് 10 ൽപ്പെടുന്ന ജയ്‌പൊഗൽ ചന്ദനം12.43 ഉണ്ട്.. ഒന്നാം ക്ലാസ് വിഭാഗത്തിൽപ്പെടുന്ന വിലായത് ബുദ്ധ് 1.55 ടണ്ണും രണ്ടാം ക്ലാസ് വിഭാഗത്തിൽപ്പെടുന്ന ചൈന ബുദ്ധ് 1.468 ടൺ ചന്ദനവും വച്ചിട്ടുണ്ട്. കൂടുതൽ ആവശ്യക്കാരുള്ള ക്ലാസ് 5 ഗാട്ട് ബഡ്ല 5.178 ടണ്ണും ക്ലാസ് 6 ബഗ്രദാദ് 2.239 ടണ്ണും ഒരുക്കിയിട്ടുണ്ട്. തൈല ഉത്പാദനത്തിന് കൂടുതലായി ഉപയോഗിക്കുന്ന മൂന്നു വിഭാഗത്തിൽ പ്പെടുന്ന (ക്ലാസ് 7, 8, 9 ) ചന്ദന വേരുകൾ 8. 73 ടണ്ണും ഒരുക്കിയിട്ടുണ്ട്.