road
കട്ടപ്പനപുളിയൻമല റോഡിൽ പാറക്കടവിനുസമീപം ടാറിംഗ് പൊളിഞ്ഞ നിലയിൽ.

കട്ടപ്പന: മണ്ഡലകാലത്തിനു മുന്നോടിയായി നിർമിച്ച കട്ടപ്പന- പുളിയൻമല റോഡിന്റെ ടാറിംഗ് പൊളിഞ്ഞുതുടങ്ങി. പാറക്കടവിലാണ് റോഡിന്റെ ഇരുവശങ്ങളും പൊട്ടിപ്പൊളിഞ്ഞത്. മണ്ഡലകാല മുന്നൊരുക്കത്തിന്റെ ഭാഗമായാണ് പി.ഡബ്ല്യു.ഡി. വർഷങ്ങളായി തകർന്നകിടന്ന റോഡ് ടാറിംഗ് നടത്തിയത്. ഹെയർപിൻ വളവുകളിൽ ടൈൽ പതിപ്പിക്കുകയും ചെയ്തിരുന്നു. പുളിയൻമല മുതൽ അശോക ജംഗ്ഷൻ വരെയുള്ള നിർമാണത്തിന് നാലുകോടി രൂപയാണ് അനുവദിച്ചിരുന്നത്. എന്നാൽ ടാറിംഗ് കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ പൊളിഞ്ഞുതുടങ്ങി. പാറക്കടവിനുസമീപം പല സ്ഥലങ്ങളിലും ടാറിംഗ് ഇളകിയ നിലയിലാണ്. മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് നൂറുകണക്കിന് തീർഥാടകരുടെ വാഹനങ്ങളാണ് ഇതുവഴി ദിനംപ്രതി കടന്നുപോകുന്നത്. നിർമാണത്തിൽ അപാകതയാണെന്നും അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്നും ബി.എം.എസ് നഗരസഭ കമ്മിറ്റി ആവശ്യപ്പെട്ടു.