തൊടുപുഴ: മിക്ക സംസ്ഥാനങ്ങളിലും അലോപ്പതി, ആയുർവേദം തുടങ്ങിയ എല്ലാ വിഭാഗം ഡോക്ടർമാർക്കും ഒരേ ശമ്പളം നൽകുമ്പോൾ കേരളത്തിലും ശമ്പള തുല്യത നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് ഗവ.ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ 37-ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. തൊടുപുഴയിൽ രണ്ടു ദിവസമായി നടന്നു വരുന്ന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ: ആർ.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ആയുർവേദ ഫിസിഷ്യൻ മാസികയുടെ 50ാം വാർഷിക ആഘോഷങ്ങളുടെ തുടക്കം കുറിക്കുന്ന ലോഗോ പ്രകാശനം ,വിവിധ പുരസ്‌കാര വിതരണം എന്നിവയും മന്ത്രി നിർവഹിച്ചു. തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ പ്രൊഫ. ജെസി ആന്റണി, ഡോ: വി.ജെ. സെബി ,ഡോ. എം.സുഭാഷ് ,ഡോ. കെ. സുരേന്ദ്രൻ നായർ ,ഡോ: സാദത്ത് ദിനകർ ,ഡോ. രാമനാഥൻ, ഡോ:ശിവകുമാർ , ഡോ: എം. ഷർമദ് ഖാൻ, ഡോ: മാണി ജോസ് , ഡോ: ശരത് ചന്ദ്രൻ ,ഡോ : റെബിത്,ഡോ. എൻ രാജേഷ് എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി നടന്ന കൗൺസിൽ യോഗത്തിൽ പ്രവർത്തന റിപ്പോർട്ട് അവതരണം, ചർച്ച,, പ്രമേയാവതരണം, പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് എന്നിയും നടന്നു. രക്ഷാധികാരി ഡോ. പി. കെ. സോമൻ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. ഡോ: ആർ.കൃഷ്ണകുമാർ പത്തനംതിട്ട (പ്രസിഡന്റ്), ഡോ: എൻ.രാജേഷ് കോഴിക്കോട്, ഡോ. ബി.എസ്. പ്രവീൺ തിരുവനന്തപുരം (വൈസ് പ്രസിഡന്റുമാർ), ഡോ. വി.ജെ. സെബി തിരുവനന്തപുരം (ജനറൽ സെക്രട്ടറി), ഡോ: എം.എസ്. നൗഷാദ് ഇടുക്കി, ഡോ. കെ.വി. ബിജു കോഴിക്കോട്, ഡോ. നിഷ കെ. എറണാകുളം (ജോയിന്റ് സെക്രട്ടറിമാർ), ഡോ. പി. ജയറാം പാലക്കാട് (ട്രഷറർ) എന്നിവരെ യോഗം തിരഞ്ഞെടുത്തു.