തൊടുപുഴ: എം.ഇ.എസ് ഇടുക്കി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'ഗാന്ധിസ്മൃതി'പരിപാടി ഇന്ന് വണ്ടൻമേട് എം.ഇ.എസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നടക്കും. രാവിലെ 11 ന് എം.ഇ.എസ് ജില്ലാ പ്രസിഡന്റ് അഡ്വ. പി എച്ച് ഹനീഫ റാവുത്തറുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും. ഡോ. രാജാ ഹരിപ്രസാദ് 'ഗാന്ധിസ്മൃതി' പ്രഭാഷണം നിർവഹിക്കും. എം.ഇ.എസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ വി.എം അബ്ബാസ്, പി.എ മുഹമ്മദ് സാലിഹ്, അഡ്വ. പി നൂർസമീർ, ജില്ലാ ഭാരവാഹികളായ ബാസിത് ഹസൻ, ഫൈസൽ കമാൽ, ഷിബിലി സാഹിബ്, ഹബീബ് മുഹമ്മദ്, മുഹമ്മദ് ഷാജി, എം.എം. നാസർ, പി.എസ് അബ്ദുൽ ഷുക്കൂർ, പി.എ ഷാജിമോൻ, എം.ഇ.എസ് കോളജ് പ്രിൻസിപ്പൽ പ്രൊഫ. എ.എം റഷീദ്, എം.ഇ.എസ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ റഫീഖ് വി.കെ, വൈസ് പ്രിൻസിപ്പൽ മായ വസുന്ധരാദേവി എന്നിവർ സംബന്ധിക്കും.