കട്ടപ്പന: പൗരത്വഭേദഗതി നിയമം പിൻവലിക്കുക, രാജ്യത്തെ മതവത്ക്കരിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻഇന്ന് രാവിലെ 11ന് കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസ് പടിക്കൽ ധർണ നടത്തും. തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.എസ്. രാജൻ ഉദ്ഘാടനം ചെയ്യും.