നെടുങ്കണ്ടം: നെടുങ്കണ്ടം മേഖലയിൽ നിന്ന് കാണാതായ മൂന്ന്
വിദ്യാർത്ഥികളെ കൊച്ചിയിൽ നിന്ന് കണ്ടെത്തി. ശനിയാഴ്ച രാവിലെ സ്‌കൂളിലേയ്ക്ക് പോയ കല്ലാർ ഗവ. ഹൈസ്‌കൂളിലെ സുഹൃത്തുകളായ മൂന്ന് വിദ്യാർത്ഥികളെയാണ് കാണാതായത്. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ സ്‌കൂളിലേയ്ക്ക് പുറപ്പെട്ട മൂന്ന്
വിദ്യാർത്ഥികളും വൈകിട്ട് ആറ് മണി കഴിഞ്ഞിട്ടും വീട്ടിൽ എത്താത്തിനെ
തുടർന്നാണ് രക്ഷകർത്താക്കൾ അന്വേഷണം നടത്തിയത്. വിദ്യാർത്ഥികളിൽ ഒരാളുടെ കൈവശം ഉണ്ടായിരുന്ന മൊബൈൽഫോൺ രാവിലെ 9. 45 ന് പാറത്തോട് ഭാഗത്ത് വെച്ച് സ്വീച്ച് ഒഫ് ആയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇന്നലെ ഉച്ചയോടെ ഇവരിലൊരാൾ വല്ലാർപാടത്തുള്ള വിവരം മാതാവിനെ വിളിച്ച് അറിയിക്കുകയായിരുന്നു.