നെടുങ്കണ്ടം: വാക്കുതർക്കത്തെ തുടർന്ന് ജേഷ്ഠൻ ഇളയ സഹോദരനെ വെട്ടി
പരിക്കേൽപ്പിച്ചു. ശൂലപ്പാറ ബ്ലോക്ക് നമ്പർ 562ൽ ജിജിയെയാണ്
ജോഷ്ഠൻ റെജി വാക്കത്തികൊണ്ട് വെട്ടി പരിക്കേൽപ്പിച്ചത്. കുടുംബ വഴക്കാണ് അക്രമത്തിൽ കലാശിച്ചത്. വാക്കത്തി കൊണ്ട് മാരകമായി വെട്ട് കൊണ്ടതിനെ തുടർന്ന് അത്യാസന്ന നിലയിൽ ജിജിയെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വിദഗ്ദ്ധ ചികിത്സയ്ക്കായി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു. ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച റെജിയെ പിന്നീട് നെടുങ്കണ്ടം
പൊലീസുകാർ പിടികൂടി.