തൊടുപുഴ: മരത്തിൽ കുടുങ്ങിയ യുവാവിനെ അഗ്നിശമന സേന രക്ഷിച്ചു. ആൽപ്പാറ നിരപ്പേൽ ബാലനെയാണ് (53) രക്ഷപ്പെടുത്തിയത്. പുതുപ്പരിയായരം ഏലിയാമ്മ സ്കറിയായുടെ പുരയിടത്തിലെ പ്ളാവിൽ ശിഖരം വെട്ടാൻ കയറിയ ബാലൻ പ്ളാവിൽ കുടുങ്ങി പോകുകയായിരുന്നു. പ്ളാവിന് 50 അടി ഉയരവും 70 ഇഞ്ച് വണ്ണവുമുണ്ട്. മരത്തിൽ തൂങ്ങി അപകടകരമായ നിലയിൽ കിടന്ന ബാലനെ മറ്റൊരു മരംവെട്ടുകാരൻ കയറി പ്ളാവിൽ ചേർത്ത് കെട്ടി വച്ചു. ഉടൻ തന്നെ അഗ്നിശമന സേനയെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ സീനിയർ ഫയർ ഓഫീസർ ടി.വി. രാജൻ, ഫയർ ഓഫീസർ പി.ജി. സജീവ് എന്നിവർ മരത്തിൽ കയറി ബാലനെ സുരക്ഷിതമായി താഴെയിറക്കി. പരിക്കേറ്റ ഇയാളെ സേനയുടെ വണ്ടിയിൽ തന്നെ ആശുപത്രിയിൽ എത്തിച്ചു. രക്ഷാപ്രവർത്തനത്തിന് ഒ.ജി. രാഗേഷ്, അൻവർഷാൻ എസ്.എസ്, എം. മുബാറക്, എം.എച്ച് കബീർ, സാജു ജോസഫ്, നിബിൻ സേവ്യർ, എം.പി ബെന്നി എന്നിവർ പങ്കെടുത്തു.