കത്തിപ്പാറ: അടിമാലി- രാജാക്കാട് റോഡിൽ കത്തിപ്പാറ ഭാഗത്ത് റോഡിന് ഒരു വശം ഇടിഞ്ഞ ഭാഗത്ത് സംരക്ഷണഭിത്തി നിർമിച്ചു. രണ്ട് വർഷത്തിലേറെയായി ഇവിടം ഇടിഞ്ഞ് അപകാവസ്ഥയിലായിരുന്നു. ദിവസവും നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന പാതയാണിത്. കത്തിപ്പാറ ഭാഗത്ത് ഏകദേശം 15 അടിയോളം ഇടിഞ്ഞ നിലയിലായിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ സംരക്ഷണഭിത്തി നിർമിച്ചതോടെ അപകടഭീഷണി ഒഴിവായി.