ഇടുക്കി: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ജില്ലാ സമ്മേളനം ഏപ്രിൽ 3, 4 തീയതികളിൽ ചെറുതോണിയിൽ നടക്കും. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടി സ്വാഗതസംഘം രൂപീകരിച്ചു. സമ്മേളനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോർജ് വട്ടപ്പാറ ഉദ്ഘാടനം ചെയ്തു. വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. ജലാലുദ്ദീൻ, എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റംഗം ജി. ഷിബു എന്നിവർ സംസാരിച്ചു. ഡീൻ കുര്യാക്കോസ് എം.പി, ആർ. രഘുനാഥൻനായർ എന്നിവർ മുഖ്യരക്ഷാധികാരികളും ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട് ചെയർമാനുമായി 151 അംഗ സ്വാഗതസംഘം രൂപീകരിച്ചു.