തൊടുപുഴ: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരങ്ങളുടെ മുന്നൊരുക്കങ്ങൾക്കായി ജില്ലാ യു.ഡി.എഫ് നേതൃയോഗം ഇന്ന് രാവിലെ 10ന് തൊടുപുഴ രാജീവ് ഭവനിൽ ചേരുമെന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ. അലക്‌സ് കോഴിമല അറിയിച്ചു. യു.ഡി.എഫ് ജില്ലാ ഏകോപനസമിതി അംഗങ്ങൾ, നിയോജകമണ്ഡലം ചെയർമാൻമാർ, കൺവീനർമാർ എന്നിവർ പങ്കെടുക്കും. യു.ഡി.എഫ് ജില്ലാ ചെയർമാൻ എസ്. അശോകൻ അദ്ധ്യക്ഷത വഹിക്കും. മുൻ മന്ത്രി പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യും.