ഇടുക്കി: ജില്ലാ ആസൂത്രണ സമിതി ആസ്ഥാന മന്ദിരം വെള്ളിയാഴ്ച്ച രാവിലെ 10.30ന് തദ്ദേശ സ്വയംഭരണ മന്ത്രി എ.സി മൊയ്തീൻ ഉദ്ഘാടനം ചെയ്യും. വൈദ്യുതി മന്ത്രി എം.എം മണി അദ്ധ്യഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് സ്വാഗതം ആശംസിക്കും. ജില്ലാകലക്ടർ എച്ച്. ദിനേശൻ റിപ്പോർട്ടവതരിപ്പിക്കും. ഡീൻ കുര്യാക്കോസ് എം.പി, റോഷി അഗസ്റ്റിൻ എം.എൽ.എ സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രൻ തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കും. യോഗത്തിൽ എം.എൽ.എമാരായ എസ്. രാജേന്ദ്രൻ, ഇ.എസ്. ബിജിമോൾ, സംസ്ഥാന ആസൂത്രണ ബോർഡ് ചെയർമാൻ ഡോ.കെ.എൻ ഹരിലാൽ തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തും.