രാഷ്ട്രീയപാർട്ടി പ്രതിനിധി യോഗംവ്യാഴാഴ്ച്ച

ഇടുക്കി: ജില്ലയിലെ വോട്ടർ പട്ടികയിൽ ജനുവരി 15 വരെ പേര് ചേർക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും അവസരം. ജനുവരി 1 യോഗ്യതയായി കണക്കാക്കിയാണ് ജില്ലയിലെ വോട്ടർ പട്ടിക പുതുക്കുന്നത്. ഇതിന്റെ പ്രവർത്തന പുരോഗതി വോട്ടർ പട്ടിക നിരീക്ഷകൻ പി വേണുഗോപാൽ ജില്ലാ കളക്ടർ എച്ച് ദിനേശന്റെ അദ്ധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ വിലയിരുത്തി. . അപേക്ഷകളിൽ 27നകം തീർപ്പു കല്പിച്ച് അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 7 ന് പ്രസിദ്ധീകരിക്കും.
ഇതോടനുബന്ധിച്ച് അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം വ്യാഴാഴ്ച്ച കളക്ട്രേറ്റിൽ ചേരും. രാഷ്ട്രീയ പാർട്ടികൾക്ക് ബൂത്ത് തല ഏജന്റുമാർ ഇല്ലാത്തയിടങ്ങളിൽ സ്ഥിരമായി ഏജന്റുമാരെ നിയമിക്കാവുന്നതാണ്. യോഗത്തിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എം.എൻ.രതി, ദേവുകുളം സബ് കളക്ടർ പ്രേം കൃഷ്ണൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ സതീഷ്‌കുമാർ, ജില്ലയിലെ തഹസീൽദാർമാർ, ഇലക്ഷൻ റിട്ടേണിംഗ് ഓഫീസർമാർ, അസിസ്റ്റന്റ് ഇലക്ഷൻ റിട്ടേണിംഗ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.