life

കട്ടപ്പന: ജില്ലയിലെ ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ ആദ്യ കുടുംബസംഗമത്തിനും അദാലത്തിനും കട്ടപ്പനയിൽ തുടക്കമായി. കട്ടപ്പന നഗരസഭ ടൗൺ ഹാളിൽ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം റോഷി അഗസ്റ്റിൻ എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി അദ്ധ്യക്ഷത വഹിച്ചു. ലൈഫ് മിഷൻ ജില്ലാ കോഓർഡിനേറ്റർ കെ. പ്രവീൺ ലൈഫ് പദ്ധതി വിശദീകരണം നല്കി.

യോഗത്തിൽ നഗരസഭാ വൈസ് ചെയർപേഴ്‌സൺ ലൂസി ജോയി സ്വാഗതവും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ലീലാമ്മ ഗോപിനാഥ് നന്ദിയും പറഞ്ഞു. നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ജോണി കുളംപള്ളി, തോമസ് മൈക്കിൾ, എമിലി ചാക്കോ, ബെന്നി കല്ലൂപ്പുരയിടം, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ അജേഷ് റ്റി.ജി, നഗരസഭ കൗൺസിലർമാർ, വിവിധ രാഷ്ട്രീയ, സംഘടനാ പ്രതിനിധികളായ വി.ആർ സജി, തങ്കച്ചൻ പുരയിടത്തിൽ, സാബു പ്ലാത്തോട്ടാനിയിൽ, ജോയി കുടുക്കച്ചിറ, കെ.എം.തോമസ്, ബിജു ഐക്കര, സി ഡി എസ് ചെയർപേഴ്‌സൺ ഗ്രേസ് മേരി ടോമിച്ചൻ തുടങ്ങിയവർ പങ്കെടുത്തു. പി. എം.എ.വൈ ലൈഫ് സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയുടെ പ്രയോജനം ലഭിച്ച കുടുംബങ്ങളിൽ നിന്നായി 800 ഓളം സംഗമത്തിൽ പങ്കെടുത്തു.


കട്ടപ്പനയിൽലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും റോഷി അഗസ്റ്റിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.