ksfe

കട്ടപ്പന: കെ.എസ്.എഫ്.ഇ കട്ടപ്പന മേഖല ഓഫീസും കട്ടപ്പന ശാഖയും മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. റോഷി അഗസ്റ്റിൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി, കൗൺസിലർമാരായ സി.കെ. മോഹനൻ, എം.സി. ബിജു, വി.ആർ. സജി, കെ.പി. ഹസൻ എന്നിവർ പ്രസംഗിച്ചു. 25 വർഷമായി കെ.എസ്.എഫ്.ഇയിൽ അംഗത്വമുള്ള എം.കെ. തോമസിനെ ആദരിച്ചു. നറുക്കെടുപ്പിൽ വിജയിച്ചവർ സമ്മാനങ്ങളും വിതരണം ചെയ്തു. കെ.എസ്.എഫ്.ഇ ചെയർമാൻ പീലിപ്പോസ് തോമസ്, മാനേജിംഗ് ഡയറക്ടർ എ. പുരുഷോത്തമൻ എന്നിവർ നേതൃത്വം നൽകി.