കട്ടപ്പന: കട്ടപ്പന വിമൻസ് ക്ലബ്ബിന്റെ ഒന്നാം വാർഷികം ഇന്ന് വൈകിട്ട് 5.30 ന് കട്ടപ്പന സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. ഇ.എസ്. ബിജിമോൾ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി മുഖ്യാതിഥിയായിരിക്കുമെന്ന് ഭാരവാഹികളായ ആനി ജബരാജ്, ജിജി ജോസ്, നീന സെൻസ്, റെജി സിബി, സാലമ്മ സണ്ണി, ചിത്ര ശേഖർ എന്നിവർ അറിയിച്ചു.