beach

അറക്കുളം:കായിക യുവജനകാര്യ വകുപ്പും, സംസ്ഥാന സ്‌പോർട്‌സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാന ബീച്ച് ഗെയിംസിന് മുന്നോടിയായുള്ള ജില്ലാതല ബീച്ച് ഗെയിംസ് മത്സരങ്ങൾ അറക്കുളം സെന്റ് ജോസഫ്‌സ് കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ചു. അറക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടോമി ജോസഫ് കുന്നേൽ മത്സരം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഇടുക്കി ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ അധ്യക്ഷനായി. അറക്കുളം സെന്റ് ജോസഫ് അക്കാഡമി ഡയറക്ടർ ഫാ. ഡോ. ജോസ് നെടുമ്പാറ മുഖ്യാതിഥിയായി. ബീച്ച് ഗെയിംസ് ഓർഗനൈസിംഗ് സെക്രട്ടറിയും സംസ്ഥാന സ്‌പോർട്‌സ് കൗൺസിലംഗവുമായ കെ.എൽ. ജോസഫ് സ്വാഗതം പറഞ്ഞ യോഗത്തിൽ അബ്ദുൾ സലാം പി.ഖാദർ, അനസ് ഇബ്രാഹിം, ദേശീയ വോളീബോൾ താരം എസ്.ഗോപാലകൃഷ്ണൻ, ജില്ലാ വടം വലി അസോ. സെക്രട്ടറി ജോൺസൺ ജോസഫ്, ജില്ലാ കബഡി അസോ. സെക്രട്ടറി രമേഷ് കുമാർ, ബാബു ചെറിയാൻ, എസ്.രാജേന്ദ്രൻ നായർ, രതീഷ്.റ്റി, എൽ.മായാദേവി എന്നിവർ സംസാരിച്ചു.

അറക്കുളത്ത് നടത്തിയ ബീച്ച് ഗെയിംസിൽ നടന്ന വനിതകളുടെ കബഡികളി മത്സരം