വെള്ളത്തൂവൽ കൊന്നത്തടി റോഡിൽ കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള ഗതാഗതം ജനുവരി 10 മുതൽ ഫെബ്രുവരി 10 വരെ നിരോധിച്ചു. ഭാരവാഹനങ്ങൾ അംഗൻവാടി പടി പാക്കാലപ്പടി വഴി തിരിഞ്ഞു പോകേണ്ടതാണ്.
കല്ലാർകുട്ടി കമ്പിളികണ്ടം റോഡിന്റെ കലുങ്കുനിർമ്മാണം ഉൾപ്പെടെയുള്ള നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇതിലൂടെയുള്ള ഗതാഗതം ജനുവരി 10 മുതൽ 15 ദിവസത്തേക്ക് പൂർണ്ണമായി നിയന്ത്രണം ഏർപ്പെടുത്തുന്നു. വാഹനങ്ങൾ ഇഞ്ചപതാൽ തൊണ്ണമ്മാക്കൽ പടി അഞ്ചാംമൈൽ വഴി തിരിഞ്ഞുപോകണമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.