മുട്ടം: ഒമിനി വാഹനം ടിപ്പർ ലോറിയെ ഓവർടെയ്ക്ക് ചെയ്യുന്നതിനിടയിൽ മുന്നിലൂടെ വന്ന സ്വകാര്യ ബസ്സിൽ ഇടിച്ച് കണ്ണിന് സാരമായ പരിക്കുകളോടെ ഒമിനിയിലുണ്ടായിരുന്ന മേലുകാവ് പള്ളിക്കുന്നേൽ ഡൊമനിക്കിനെ തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 10.30 ന് മുട്ടം ചള്ളാവയൽ കവലക്ക് സമീപത്തായിരുന്നു സംഭവം. മുട്ടത്ത് റൂഫിങ്ങ് ജോലി കഴിഞ്ഞ് ഡെന്നീസും സുഹൃത്തും വീട്ടിലേക്ക് ഓംനിയിൽ പോകവെ ചള്ളാ വയൽ ഭാഗത്ത് നിന്ന് മുട്ടം ഭാഗത്തേക്ക്‌ വരുകയായിരുന്ന സ്വകാര്യ ബസ്സിൽ ഇടിച്ച് നിയന്ത്രണം തെറ്റിയാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ നടുപ്പറമ്പിൽ സണ്ണിയുടെ വീടിന്റെ മതിലിനും ഭിത്തിക്കും സാരമായ കേട് പറ്റി. പരാതി ഇല്ലാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലായെന്ന് മുട്ടം പൊലീസ് പറഞ്ഞു.