പീരുമേട്: ഹെലിബറിയ ശുദ്ധജല വിതരണ പദ്ധതിയിലെ, പൈപ്പ്‌ലൈനിൽ 350 എം.എം ഡി പൈപ്പുകൾ മാറ്റി ഇടുന്ന പ്രവർത്തികൾ നടക്കുന്നതിനാൽ, വളാഴാഴ്ച്ച മുതൽ തിങ്കളാഴ്ച്ചവരെയുള്ള ദിവസങ്ങളിൽ ഏലപ്പാറ, പെരുവന്താനം, കൊക്കയാർ, പീരുമേട് എന്നീ പഞ്ചായത്തുകളിൽ ഹെലിബറിയ പദ്ധയിൽ നിന്നും ഉള്ള ജലവിതരണം പൂർണ്ണമായി മുടങ്ങുന്നതാണെന്ന് വാട്ടർ അതോറിറ്റി അസി.എക്‌സിക്യൂട്ടീവ് എൻഞ്ചിനീയർ അറിയിച്ചു.
ഏഴ്, എട്ട് തീയതികളിൽ അധിക സമയം പമ്പിംഗ് ഉണ്ടായിരിക്കുന്നത് ആണെന്നും ,ജനങ്ങൾ കൂടുതൽ ജലം മുൻകൂട്ടി ശേഖരിച്ച് വയ്‌ക്കേണ്ടതാണെന്നും അറിയിപ്പിൽ പറയുന്നു.