തൊടുപുഴ: വനിതാ പൊലീസുകാരിയോട് അപമര്യാദയായി പെരുമാറിയ യുവാവ് പിടിയിൽ. കരിമണ്ണൂർ തേക്കനാൽ സുനിലാണ് (25) തൊടുപുഴ പൊലീസിന്റെ പടിയിലായത്. കാർഷിക മേളയുടെ സമാപന ദിവസം രാത്രി 10.30നായിരുന്നു സംഭവം. മേള നഗരിയിൽ തിരക്ക് നിയന്ത്രിക്കുന്നതിനിടെ യുവാവ് വനിതാ പൊലീസുകാരിയോട് മോശമായി പെരുമാറികയായിരുന്നു. ഉടൻ തന്നെ വനിതാപൊലീസുകാരി പ്രതിയെ പിടികൂടി മറ്റ് പൊലീസുകാരെ വിവരമറിയിച്ച് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.