തൊടുപുഴ: നാളെ നടക്കുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി സി.പി.ഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടന്നു. തൊടുപുഴ ടൗൺ ചുറ്റി പ്രകടനം മിനി സിവിൽ സ്റ്റേഷന് മുമ്പിൽ സമാപിച്ചു. തുടർന്ന നടന്ന
വിശദീകരണ യോഗം സി.പി.ഐ താലൂക്ക് സെക്രട്ടറി പി.പി. ജോയി ഉദ്ഘാടനം ചെയ്തു. പി.കെ. പുരുഷോത്തമൻ നായർ, ലോക്കൽ സെക്രട്ടറി കെ.കെ. നിഷാദ് എന്നിവർ സംസാരിച്ചു. കെ.ജെ. ബേബി, കെ. ശശിധരൻ നായർ, പി. സിദ്ദീഖ്, പോൾ വർഗീസ്, എം.എസ്. നിസാർ, എം.സി. ജയൻ, കെ.എൻ. സജി, ഫാത്തിമ അസീസ് എന്നിവർ നേതൃത്വം നൽകി.