തൊടുപുഴ: കരിമണ്ണൂർ സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ 84-ാമത് വാർഷികാഘോഷവും അദ്ധ്യാപക രക്ഷാകർതൃദിനവും യാത്രയയപ്പ് സമ്മേളനവും നാളെ രാവിലെ 10ന് സ്‌കൂൾ ആഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഹെഡ്മാസ്റ്റർ ജോയിക്കുട്ടി ജോസഫ്, ഹയർ സെക്കൻഡറി അദ്ധ്യാപകരായ സാബു മാത്യു, കെ.സി. ബെന്നി, ഹൈസ്‌കൂൾ അദ്ധ്യാപികയായ റെജീന ലോറൻസ് എന്നിവർക്ക് യാത്രയയപ്പ് നൽകും. രാവിലെ 10ന് സ്‌കൂൾ മാനേജർ ഫാ.ഡോ. സ്റ്റാൻലി പുൽപയിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. കോതമംഗലം കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ. ഡോ. സ്റ്റാൻലി കുന്നേൽ യാത്രയയപ്പ് സന്ദേശവും നൽകും. പ്രിൻസിപ്പൽ ചെറിയാൻ ജെ. കാപ്പൻ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. കരിമണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് ദേവസ്യ ദേവസ്യ ദേശീയ- സംസ്ഥാന ജേതാക്കൾക്കും ജില്ലാ പഞ്ചായത്തംഗം മനോജ് തങ്കപ്പൻ എൻ.സി.സി, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് പ്രതിഭകൾക്കും അനുമോദനങ്ങൾ നൽകും. ബ്ലോക്ക് പഞ്ചായത്തംഗം ബേസിൽ ജോൺ പ്രൊഫിഷ്യൻസി പ്രൈസ് വിതരണം ചെയ്യും. പി.ടി.എ പ്രസിഡന്റ് ലിയോ കുന്നപ്പിള്ളി, എം.പി.ടി.എ പ്രസിഡന്റ് റാണി ഷിമ്മി, ബിന്ദു പി. കുര്യാക്കോസ്, ബിജു ജോസഫ്, അഹമ്മദ് സലാഹുദ്ദീൻ, ആൻസ് മരിയ ജോണി എന്നിവർ സംസാരിക്കും. ഷേർളി ജോൺ വടക്കേക്കര സ്വാഗതവും ബിന്ദു തോമസ് നന്ദിയും പറയും. ഉച്ചകഴിഞ്ഞ് 1.30മുതൽ സംസ്ഥാനജില്ലാതല കലോത്സവങ്ങളിൽ സമ്മാനർഹമായ ഇനങ്ങൾ ഉൾപ്പെടുത്തി വിദ്യാർഥികൾ അവതരിപ്പിക്കുന്ന കലാമേളയുമുണ്ടാകും. വാർത്താസമ്മേളനത്തിൽ പ്രിൻസിപ്പൽ ചെറിയാൻ ജെ. കാപ്പൻ, പി.ടി.എ പ്രസിഡന്റ് ലിയോ കുന്നപ്പിള്ളി, ഹൈസ്‌കൂൾ സ്റ്റാഫ് സെക്രട്ടറി ബിജു ജോസഫ്, പബ്ലിസിറ്റി കൺവീനർ ജെയ്സൺ ജോസ് എന്നിവർ പങ്കെടുത്തു.