മണക്കാട്: പുതുപ്പരിയാരം മൈലാടുംപാറ, മേഖലയിലേയ്ക്കുള്ള ജപ്പാൻ പദ്ധതിയുടെ ജല വിതരണം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ മണക്കാട് പഞ്ചായത്ത് ആഫീസിനു മുൻപിൽ ധർണ്ണ നടത്തി.സാമൂഹ്യ പരിവർത്തന പ്രസ്ഥാനം ചെയർമാൻ വിജോ വിജയൻ ഉദ്ഘാടനം ചെയ്തു.പി.കെ .റെജി അദ്ധ്യക്ഷനായി .അവറാച്ചൻ ജോസഫ്, ഷാജിമോൻ, സന്തോഷ് ,സരോജനി എന്നിവർ സംസാരിച്ചു. വാട്ടർ അതോറിട്ടിയുടെ പഴയ പൈപ്പ് ലൈനിലേയ്ക്ക് ,നൽകിയ ഇന്റർ കണക്ഷനാണ് പ്രശ്ന കാരണമായിട്ടുള്ളത് എന്ന് നാട്ടുകാർ ആരോപിച്ചു. പഴകി തുരുമ്പ് എടുത്ത പഴയ പൈപ്പ് ലൈനിലേയ്ക്ക് ശക്തിയിൽ വെള്ളം വരുമ്പോൾ ,ഈ പൈപ്പ് പൊട്ടിപ്പോവുക പതിവാണ്, ഇത് മൂലം ഉയർന്ന പ്രദേശമായ മൈലാടുംപാറ ഭാഗത്ത് വെള്ളം എത്താറേയില്ല. അശാസ്ത്രീയമായി ഇന്റർ കണക്ഷൻ നൽകിയതിനെതിരെ ഉയർന്ന ഉദ്യോഗസ്ഥർക്ക് പരാതി നൽകാനും സമരസമിതി രൂപീകരിച്ച് ശക്തമായ സമരപരിപാടികൾക്കും ഒരുങ്ങുകയാണ് മൈലാടുംപാറ നിവാസികൾ.