ചെറുതോണി: ഭരണ കക്ഷിയിലെ അഭിപ്രായ വ്യത്യാസം
പഞ്ചായത്തക കൂടുന്നതിന്യു തടസമായി, പ്രതിഷേധവുമായി പ്രതിപക്ഷം.യു.ഡി.എഫ് ഭരിക്കുന്ന വാഴത്തോപ്പ് ഗ്രാമ പഞ്ചായത്തിൽ നിശ്ചയിച്ചിരുന്ന കമ്മറ്റി നടക്കാതെപോയത്.ഇതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് മെമ്പർമാർ പഞ്ചായത്തിന് മുമ്പിൽ പ്രകടനം നടത്തുകയും ഓഫീസിന് മുമ്പിൽ കുത്തിയിരുന്ന പ്രതിഷേധിക്കുകയും ചെയ്തു. പഞ്ചായത്തിൽ 14 മെമ്പർമാരുള്ളതിൽ യു.ഡി.എഫിന് 10എൽ.ഡി.എഫിന് നാല് എന്നതാണ് കക്ഷിനില.. കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം പ്രതിനിധി റിൻസി സിബിയാണ് പ്രസിഡന്റ്. കോൺഗ്രസിന് ആറും ജോസ് കെ.മാണി വിഭാഗത്തിന് രണ്ടുംജോസഫ് ഗ്രൂപ്പിന് രണ്ടുവീതവുമാണ് ഭരണസമിതിയിലുള്ളത്. ആദ്യമൂന്നുവർഷം കോൺഗ്രസിലെ ആൻസി തോമസായിരുന്നു പ്രസിഡന്റ്. ബാക്കി രണ്ടുവർഷം കേരള കോൺഗ്രസിന് നൽകാനായിരുന്നു മുന്നണിധാരണ. ഇതനുസരിച്ചാണ് ഒരുവർഷം വീതം കേരളകോൺഗ്രസ് വിഭാഗം വീതിച്ചെടുക്കാനായിരുന്നു തീരുമാനം. ഒരുവർഷം കഴിഞ്ഞിട്ടും സ്ഥാനമൊഴിയാൻ റിൻസി സിബി തയ്യാറായിട്ടില്ല. ഈ തർക്കം നിലനിൽക്കേ എൽ.എസ്.ജി.ഡി വിഭാഗത്തിലെ ഒരു ജീവനക്കാരി സെക്രട്ടറിയെയും ഭരണസമിതിയെയും അറിയിക്കാതെ ഒരുമാസമായി ലീവെടുത്തിരുന്നു. ഇതോടെ എൻജിനീയറിംഗ് വിഭാഗം ഓഫീസ് ദിവസങ്ങളോളം അടച്ചിടേണ്ടി വന്നു. ഇതുമൂലം കരാറുകാർക്ക് ബില്ലുകൾ നൽകാൻ കഴിയാതെവന്നു. ഇതേ തുടർന്ന് ജീവനക്കാരി വരുമ്പോൾ കമ്മറ്റിയുടെ അനുവാദത്തോടെ ജോലിയിൽ പ്രവേശിച്ചാൽ മതിയെന്ന് തീരുമാനമെടുത്തിരുന്നു. എന്നാൽ രണ്ടു ദിവസം മുമ്പ് ജീവനക്കാരി വരികയും പ്രസിഡന്റ് മറ്റോരോടു ആലോചിക്കാതെ ഇവരെ ജോലിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് അംഗങ്ങളും മാണി ഗ്രൂപ്പിലെ രണ്ടുപേരും കമ്മറ്റി ബഹിഷ്‌കരിച്ചത്. പ്രസിഡന്റിന്റെ ഗ്രൂപ്പുകാരനായ ഒരാൾ കമ്മറ്റിയ്‌ക്കെത്തിയതുമില്ല. ഭരണപക്ഷത്തുനിന്നും പ്രസിഡന്റ്മാത്രമാണുണ്ടായിരുന്നത്. ക്വാറമില്ലാത്തതുകൊണ്ട് കമ്മറ്റി മാറ്റിവച്ചുവെന്ന് പ്രസിഡന്റ് അറിയിച്ചതോടെയാണ് പ്രതിപക്ഷം കുത്തിയിരുപ്പ് സമരം നടത്തിയത്. സാമ്പത്തിക വർഷം അവസാനിക്കാറായതിനാൽ വളരെ നിർണായകമായ 20ലധികം തീരുമാനങ്ങൾ പാസാക്കാനായിരുന്നു കമ്മറ്റി വിളിച്ചത്. യുഡി.എഫ് കമ്മറ്റി ചേർന്ന് തർക്കം പരിഹരിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് റോയി ജോസഫ് പറഞ്ഞു.