ചെറുതോണി: ലയൺസ് ക്ലബ് ഇന്റർ നാഷണൽ തോപ്രാംകുടി, മുരിക്കാശേരി , ചെറുതോണി ക്ലബുകളും അങ്കമാലി ലിറ്ററിൽ ഫ്ളവർ ആശുപത്രിയും സംയുക്തമായി കുട്ടികളിലെ അന്ധതനിവാരണ ക്യാമ്പ് തോപ്രാംകുടി ആപ്‌കോസ് ആഡിറ്റോറിയത്തിൽ നടത്തി. ക്യാമ്പിൽ മൂന്നൂറോളം കുട്ടികളെ പരിശോധിച്ചു. ബ്ലോക്ക് പഞ്ചയത്ത്, പ്രസിഡന്റ് റെജി മുക്കാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ലയൺസ് ക്ലബ് പ്രസിഡന്റ് ബിബിൻ ജോസ് നെല്ലംകുഴി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.പി സുരേന്ദ്രൻ അഡ്വ. കെ.ബി സെൽവം, കെ.കെ മനോജ്, കെ.എൻ മുരുളി, സജീവൻ ഇലവുങ്കൽ,ജോസ് പുലിക്കോടൻ, ബെന്നി താളുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.