തൊടുപുഴ: തപസ്യ കലാസാഹിത്യവേദി തൊടുപുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽവെള്ളിയാഴ്ച്ച സാഹിത്യ സെമിനാർ നടക്കും. വൈകിട്ട് 4ന് വെങ്ങല്ലൂർ ദേവീ വിലാസം എൻഎസ്എസ് കരയോഗം ഹാളിൽ
മലയാള ഭാഷയിലും സാഹിത്യത്തിലും നവീനമായൊരു വായനാ സംസ്‌കാരത്തിന് തുടക്കമിട്ട വിഖ്യാത സാഹിത്യകാരനും, പത്രപ്രവർത്തകനും, രാഷ്ട്രീയ നിരീക്ഷകനുമായിരുന്ന ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിന്റെ പ്രസാധനത്തിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ചാണ് സെമിനാർ. 'ഖസാക്കിന്റെ ഇതിഹാസം; മലയാള നോവലിന്റെ ഭാവുകത്വ പരിണാമത്തിൽ വഹിച്ച പങ്ക്' എന്ന വിഷയമാണ് ചർച്ച ചെയ്യുന്നത്. തപസ്യ ജില്ലാ ട്രഷററും നീരാഞ്ജലി മാസികയുടെ ചീഫ് എഡിറ്ററുമായ രാജേന്ദ്രൻ പോത്തനാശ്ശേരി വിഷയാവതരണം നടത്തിക്കൊണ്ട് സംസാരിക്കും.