ചെറുതോണി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ ഇടുക്കിയിൽ നൂറുകണക്കിന് യുവാക്കൾ പങ്കെടുത്ത യൂത്ത് മാർച്ച് നടന്നു. ഇന്ത്യ കീഴടങ്ങില്ല നമ്മൾ നിശബ്ദരാകില്ല എന്ന മുദ്രാവാക്യമുയർത്തി കരിമ്പനിൽ നിന്നും ആണ് യൂത്ത് മാർച്ച് ആരംഭിച്ചത്. കരിമ്പനിൽ എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. ശരത് യൂത്ത് മാർച്ച് ഫ്ളാഗ്ഓഫ് ചെയ്തു. ചെറുതോണിയിൽ മാർച്ചെത്തിയതിനെതുടർന്ന് ചേർന്ന പൊതുസമ്മേളനം ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രമേശ്കൃഷ്ണൻ ഉദ്ഘാടനം ചെയ്തശേഷം ഭരണഘടന സംരക്ഷണ ജ്വാലയും തെളിച്ചു. ഇടുക്കി ബ്ലോക്ക് പ്രസിഡന്റ് എബിൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം ഡിറ്റാജ് ജോസഫ് സ്വാഗതം പറഞ്ഞു. ഡിവൈഎഫ്‌ഐ ഭാരവാഹികളായ രതീഷ് ജോർജ്, എൻ.എസ്. രഞ്ചിത്ത് എന്നിവർ സംസാരിച്ചു.