മണക്കാട്: നെല്ലിക്കാവ് ശ്രീദുർഗ്ഗാഭഗവതി ക്ഷേത്രത്തിൽ മാതൃസമിതിയുടെ ആഭിമുഖ്യത്തിൽ തിരുവാതിര മഹോത്സവവും ഹനുമദ് പൂജയും 8, 9, 10 തീയതികളിൽ ആഘോഷിക്കും. ഇന്ന് വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന, എട്ടങ്ങാടി പൂജകൾ, പ്രസാദവിതരണം, നാളെ രാവിലെ വിശേഷാൽ ഗണപതി ഹോമം, വിശേഷാൽ പൂജകൾ, വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന, 9.00 മുതൽ തിരുവാതിരകളി, 10-ാം തീയതി രാവിലെ വിശേഷാൽ ഗണപതിഹോമം, വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന, 7.00 മുതൽ ഹനുമദ് സന്നിധിയിൽ കുങ്കുമാഭിഷേകം, വടമാല, വെറ്റിലമാല സമർപ്പണം, കാര്യസിദ്ധി പൂജ, ദീപസമർപ്പണം എന്നിവ ഉണ്ടായിരിക്കും. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി ഹരീഷ് നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.