പീരുമേട് : പട്ടികജാതി വികസന വകുപ്പിന് കീഴിൽ പീരുമേട് പ്രവർത്തിക്കുന്ന ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിലേക്ക് (തമിഴ് മീഡിയം) പുതിയ അദ്ധ്യയന വർഷം താമസിച്ച് പഠിപ്പിക്കുന്നതിന് മേട്രൺകം റസിഡന്റ് ട്യൂട്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 14ന് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. പ്രതിമാസ വേതനം 12000 രൂപ. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താൽപര്യമുള്ള പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ബിരുദവും ബി.എഡും യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 14ന് രാവിലെ 10.30ന് മുമ്പായി മൂലമറ്റം ബസ് സ്റ്റാന്റ് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഹാജരാകണം. ഫോൺ 7510291715.