തൊടുപുഴ: ന്യൂമാൻ കോളേജ് രസതന്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ ധനസഹായത്തോടെ ഏകദിന അന്തർദേശീയ സെമിനാർതിങ്ക3ളാഴ്ച്ച രാവിലെ 9.30 മുതൽ നടത്തും. ജർമ്മനിയിലെ ലെബിനിസ് പോളിമർ റിസേർച്ച് ഇൻസ്റ്റിറ്റിയൂട്ടിലെ സയന്റിസ്റ്റ് ആയ യോഗൻ പിയോൻടെക് സെമിനാർ ഉദ്ഘാടനം ചെയ്യുന്നു. റബ്ബർ ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടർ ഡോ. ജെയിംസ് ജേക്കബ്ബ്, ഡോ.എസ്. ബിജോയ് നന്ദൻ, ഡോ. ജിജി കെ. ജോസഫ് എന്നിവർ ക്ലാസ്സുകൾ നയിക്കും. രജിസ്‌ട്രേഷനായി ബന്ധപ്പെടെണ്ട നമ്പർ : 9495128773, 9895981293