കട്ടപ്പന: വൊസാർഡും ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി ഇന്ത്യ കെമിൻ സംഘടനയും ചേർന്നു നിർമിച്ച 10 വീടുകളുകളുടെ താക്കോൽ ദാനം നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി നിർവഹിച്ചു. കെമിൻ ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് ജോർജ് ജോസഫ് അധ്യക്ഷത വഹിച്ചു. വൊസാർഡ് ഡയറക്ടർ റവ. ഡോ. ജോസ് ആന്റണി, ദേവേന്ദ്ര ഡക്സിറ്റ്, പ്രവീൺ പോൾ, അനീറ്റ ജാനറ്റ് വീണ തുടങ്ങിയവർ പങ്കെടുത്തു.