കട്ടപ്പന: വിമൻസ് ക്ലബ്ബിന്റെ വാർഷികവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ഇ.എസ്. ബിജിമോൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ആനി ജബരാജ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി. യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, സി.പി.എം. കട്ടപ്പന ഏരിയ സെക്രട്ടറി വി.ആർ. സജി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ഹസൻ, കട്ടപ്പന പബ്ലിക് ലൈബ്രറി പ്രസിഡന്റ് ജോയി ആനിത്തോട്ടം, ക്ലബ് സെക്രട്ടറി ജിജി ജോസ്, റെജി സിബി, മറിയാമ്മ ജോയി തുടങ്ങിയവർ പ്രസംഗിച്ചു.