biju
എസ്.എൻ.ഡി.പി. യോഗം മലനാട് യൂണിയന്റെ നേതൃത്വത്തിൽ വലിയകണ്ടം ശാഖയിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്യുന്നു.

കട്ടപ്പന: എസ്.എൻ.ഡി.പി. യോഗം മലനാട് യൂണിയന്റെ നേതൃത്വത്തിൽ കട്ടപ്പന നോർത്ത് വലിയകണ്ടം ശാഖയിൽ വനിതകൾക്കായി ബോധവൽക്കരണ സെമിനാറും ക്ലാസും നടത്തി. സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ, അതിക്രമങ്ങൾ എന്നിവ അതിജീവിക്കാൻ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. സുമതി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. കട്ടപ്പന വനിതാസെൽ എസ്.ഐ. കെ.ജെ. ജോഷി മുഖ്യപ്രഭാഷണം നടത്തി. വനിതാ സി.പി.ഒ. സോഫിയ ക്ലാസ് നയിച്ചു. നഗരസഭ കൗൺസിലർ മഞ്ജു സതീഷ്, ശാഖായോഗം പ്രസിഡന്റ് പി.കെ. ജോഷി, കുമാരി സംഘം പ്രസിഡന്റ് അർച്ചന മനോജ് തുടങ്ങിയവർ പങ്കെടുത്തു.